സ്വർഗ്ഗത്തിന്റെ രഹസ്യങ്ങള്‍ #0

വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

ഈ ഭാഗം പഠിക്കുക

/ 10837  
  

സ്വർഗ്ഗത്തിന്റെ രഹസ്യങ്ങള്‍

[ഗ്രന്ഥകര്‍ത്താവിന്‍റെ മുഖവര കുറിപ്പ്]

പരിശുദ്ധമായ തിരുവെഴുത്തില്‍ അഥവാ കര്‍ത്താവിന്‍റെ വചനത്തില്‍ വിപാടനം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ വചനത്തിന്‍റെ ആന്തരീകാര്‍ത്ഥങ്ങളുടെ വ്യാഖ്യാനങ്ങളില്‍ കണ്ടെത്താവുന്നതാകുന്നു. ഈ സാരാംശങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി എന്‍റെ അനുഭവങ്ങള്‍ കാണിച്ചുതന്നിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവിന്‍. ഖണ്ഡികകള്‍ 1767-1777 ഉം, 1969-1879. ഉം ഈ പഠനഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തില്‍ കാണുന്ന ഖണ്ഡികകകള്‍ 1-5, 64, 65, 66, 167, 605, 920, 937, 1143, 1224, 1404, 1405, 1408, 1409, 1502. എന്നിവയും അവസാനത്തിലായി 1540, 1659, 1756, 1783, 1807. എന്നിവയും വായിക്കുവിന്‍.

ഓരോ അദ്ധ്യായത്തിന്‍റെയും ആരംഭത്തിലും അവസാനത്തിലും ഞാന്‍ ആത്മാക്കളുടെയും ദൂതന്മാരുടെയും ലോകത്തില്‍ കണ്ടിട്ടുള്ള അത്ഭുതങ്ങളുടെയും വിവരണങ്ങള്‍ അനുബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഥമ വാല്യത്തില്‍ അവയെ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നു.

1. മരണത്തില്‍ നിന്നുള്ള നമ്മുടെ ഉത്ഥാനവും, നിത്യജീവനിലേക്കുള്ള പ്രവേശനവും. ഖണ്ഡിക 168-181.

2. ഒരിക്കല്‍ നവീകരിക്കപ്പെട്ടതായ, നിത്യജീവനിലേക്കുള്ള നമ്മുടെ പ്രവേശനം തുടര്‍ച്ച. 182-189.

3. നിത്യജീവിങ്കലേക്കുള്ള നമ്മുടെ പ്രവേശനം തുടര്‍ച്ച. 314-319.

4. ദേഹിയുടെ അഥവാ ആത്മാവിന്‍റെ ജീവന്‍ എങ്ങനെയുള്ളതാണ് 322-323

5. ആത്മാവുകള്‍ അവരുടെ ഭൗതീക ജീവിതകാലത്ത് അംഗീകരിച്ചിട്ടുള്ളതും, ദേഹിയെ അഥവാ ആത്മാവിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളുടെ അനേകം ഉദാഹരണങ്ങള്‍. 443-448.

6. സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗീയമായ ആമോദവും. 449-459.

7. സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗീയമായ ആമോദവും തുടര്‍ച്ച. 537-546.

8. സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗീയമായ ആമോദവും തുടര്‍ച്ച. 547-553.

9. സ്വര്‍ഗ്ഗത്തെ നിര്‍മ്മിക്കുന്ന സമൂഹങ്ങൾ 684-691.

10. നരകം 692-700.

11. വിദ്വേഷത്തിലും, പ്രതികാരത്തിലും, ക്രൂരതയിലും ജീവിതം നയിച്ചിരുന്നവരുടെ നരകങ്ങള്‍ 814-823.

12. വ്യഭിചാരത്തിലും, വിഷയാസക്തിയിലും ജീവിതം നയിച്ചിരുന്നവരുടെ നരകങ്ങള്‍, കൂടാതെ വഞ്ചകരുടെയും മന്ത്രവാദികളുടെയും നരകങ്ങള്‍. 824-831.

13. പിശുക്കന്മാരുടെ നരകങ്ങള്‍, ഭോഷ്ക്ക് ആയ യരൂശലേം, മരുഭൂമിയിലെ നിയമലംഘകര്‍, ലൈംഗീക സുഖങ്ങളെക്കുറിച്ച് മാത്രം വായിച്ചിരുന്നവരുടെ മ്ലേച്ഛത നിറ്ഞ നരകങ്ങള്‍. 938-946.

14. മുകളില്‍ സൂചിപ്പിച്ചവയല്ലാതുള്ള വ്യത്യസ്തമായൊരുപറ്റം നരകങ്ങല്‍ 947-970.

15. ആത്മീകമായ നശീകരണം 1106-1113.

[NCBSP ലേഖകന്റെ കുറിപ്പ്: ഈ വിവർത്തനത്തിന്റെ വാല്യം 2-ന്റെ ഉള്ളടക്ക പട്ടിക1114-ാമത്തെ ഖണ്ഠികയിൽ കാണാവുന്നതാണ്.]

16. "മനുഷ്യവര്‍ഗ്ഗം" അഥവാ ആദാം എന്ന് വിളിക്കപ്പെട്ടിരുന്ന ആദിമസഭ1114-1129

17. ജലപ്രളയത്തിനുമുമ്പ് മൃതരായ മനുഷ്യര്‍1265-1272

18. "സര്‍വ്വവ്യാപിയായ മനുഷ്യ" ന്‍റെ സ്ഥാനം, മാത്രമല്ല അടുത്ത ജീവിതത്തിലെ സ്ഥലവും അകലവും1273-1278

19. അന്യത്ര ജീവിതത്തിലെ സ്ഥാനം, സ്ഥലം, അകലം, സമയം എന്നിവ തുടര്‍ച്ച.1376-1382

20. ദീര്‍ഘദര്‍ശനം ചെയ്യുവാനുള്ള ആത്മാക്കളുടെയും, ദൂതന്മാരുടെയും കഴിവ്, അന്യത്ര ജീവതത്തിലുള്ള മുഖപ്രകാശം1383-1400

21. ത്രികാലജ്ഞാനം, ദിവ്യപ്രകാശം തുടര്‍ച്ച.1504-1520

22. ദൂതന്മാര്‍ നിവസിക്കുന്ന പ്രകാശം1521-1554

23 ദൂതന്മാര്‍ നിവസിക്കുന്ന പ്രകാശവും തുടര്‍ച്ച. അവരുടെ മനോമോഹനമായ ഉദ്യാനങ്ങള്‍, അവരുടെ രമ്യഹര്‍മ്മ്യങ്ങള്‍ എന്നിവയും1619-1633

24. ആത്മാവുകളും ദൂതന്മാരും സംസാരിക്കുന്ന വിധം1634-1650

25. ആത്മാവുകള്‍ സംസാരിക്കുന്ന വിധം തുടര്‍ച്ച. അത് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?1757-1764

26. പരിശുദ്ധ തിരുവെഴുത്ത് അഥവാ വചനം അതില്‍ പറയ്ക്കപ്പെട്ടുകിടക്കുന്നതും, എന്നാല്‍ ആത്മാവുകളുടെയും ദൂതന്മാരുപടെുയം വീക്ഷണ്തതില്‍ തുറക്കപ്പെട്ടിരിക്കുന്നതുമായ ദൈവീക സന്ദേശം1767-1777

27. പരിശുദ്ധ തിരുവെഴുത്ത് അഥവാ വചനം തുടര്‍ച്ച.1869-1879

28. ആത്മാവുകളെയും ദൂതന്മാരെയും സംബന്ധിച്ചുള്ള പൊതുവായ വൃത്താന്തം1880-1885

സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍

ഉല്പത്തി 1

അടിക്കുറിപ്പുകൾ:

1. ഞാന്‍ അഭിമുഖമായി സംസാരിച്ചുകൊണ്ടിരുന്ന ആത്മാക്കള്‍ ആശ്ചര്യഭരിതരായിട്ടാണ് അത് ശ്രവിച്ചത്. അതായത് മനുഷ്യവര്‍ഗ്ഗത്തിനും ഇപ്രകാരം ആത്മാക്കള്‍ ആകുവാനും അവര്‍ക്ക് സ്വയം ബോദ്ധ്യമാകാതെയും, പ്രകൃതിയെയും ആ അവസ്ഥയെയുംകുറിച്ച് അറിഞ്ഞാല്‍ത്തന്നെയും ഓരോ സ്വര്‍ഗ്ഗരാജ്യത്തിലും വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ കാണുവാനും സാദ്ധ്യമാകും എന്ന് മനുഷ്യന്‍റെ ആന്തരീക കണ്ണും ഒരു ഉദാഹരണമായി എടുക്കുക. അതെക്കുറിച്ച് നാം കേട്ടിട്ടില്ലാത്തതും ഒരു പുസ്തകത്തില്‍ നിറയെ എഴുതാവുന്നതുമായ നിരവധി വിസ്മയകരമായ സംഗതികള്‍ നമുക്ക് അറിവാന്‍ കഴിയും. ഈ വസ്തുതകളെ ഏവരും വിശ്വസിക്കുകയും ചെയ്യും. എന്നാല്‍ ആത്മീകലോകത്തെക്കുറിച്ച് എന്തെങ്കിലും പറയുക, പ്രകൃതിയുടെ ലോകങ്ങളെക്കുറിച്ച് നല്‍കുന്ന ഓരോരോ വിശദാംശവും, അവര്‍ക്ക് വിശ്വസിപ്പാന്‍ ബുദ്ധിമുട്ട് ആയി അനുഭവപ്പെടും. മുകളില്‍ സൂചിപ്പിച്ചതുപോലെ, അതിന്‍റ കാരണം, അവരുടെ സ്ഥായിയായ മുന്‍വിധിയാകുന്നു. അതായത്, ആത്മീക ലോകം അവര്‍ക്ക് കാണ്മാന്‍ കഴിയാത്തതുകൊണ്ട് അവര്‍ അതിനെ അവിശ്വസനീയമെന്ന് സ്ഥിരീകരിക്കുന്നു.

സൂചകക്കുറിപ്പ്

സ്വര്‍ഗ്ഗീയ സമാഹരങ്ങള്‍ക്ക് ഘശമെ ഒ്യമേേ ഇീീുലൃ തയ്യാറാക്കിയ വിവര്‍ത്തനം ഒന്നാം വാക്യത്തെയും ഖീവി എമൗഹസിലൃ ജീേേെ ഘീിറീി ടംലറലിയലൃ്യ ീരെശല്യേ1888-1902. തയ്യാറാക്കി ടംലറലിയലൃ്യ രീിരീൃറമിരല ആറ് വാല്യങ്ങളുടെയും പ്രസക്തഭാഗങ്ങളെ സംബന്ധിക്കുന്ന കുറിപ്പുകളെയും അടിസ്ഥാനമാക്കി അഹശരശമ ഘ ഉീഹല തയ്യാറാക്കിയ സമാഹാരമാണ് സ്വര്‍ഗ്ഗീയ രഹസ്യങ്ങളുടെ 1-946 ഖണ്ഡികന്‍റെ ഈ സൂചകക്കുറിപ്പ്.

ജീേേെ ന്‍റെ രീിരീൃറമിരല, ടംലറലിയീൃഴ ന്‍റെ ലാറ്റിനിലുള്ള കൃതി തന്നെയാണ്. ആകയാല്‍ ലാറ്റിന്‍ അടിസ്ഥാനത്തിലുള്ള വിഷയാനുക്രമ സൂചികയില്‍ നിങ്ങള്‍ അപ്രതീക്ഷിതമായ ചില വ്യത്യാസങ്ങള്‍ കണ്ടേക്കാം. ഉദാഹരണമായി സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ 343-ല്‍ സ്വീഡന്‍ബര്‍ഗ് ഔദാര്യസ്നേഹത്തില്‍ നിന്ന് കൂട്ടായ്മയും, ഏകതയും ഉണ്ടാകുന്നു എന്ന് പറയുന്നു. ഇവിടെ ഏകത എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട ലാറ്റിന്‍പദം യുണിയോ എന്നാണ്. എന്നാല്‍ കൂപ്പറിന്‍റെ വിവര്‍ത്തനത്തില്‍ യൂണിയോ എന്ന പദം ഐക്യം എന്ന അര്‍ത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്. ആകയാല്‍ സൂചകക്കുറിപ്പില്‍ പദങ്ങള്‍ ക്രമീകരിച്ചതില്‍ യൂണിയന്‍ ഐക്യം. എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. തലക്കെട്ട് ആയി ഉപയോഗിച്ചിരിക്കുന്നതും ഐക്യം എന്ന പദമാകുന്നു. എന്നാല്‍ അതിനെ അപഗ്രഥിച്ച് അര്‍ത്ഥം എഴുതിയിരിക്കുന്നതില്‍ ഏകത യൂണിറ്റി. എന്ന പദം ആണ് ഉപയോഗിച്ചിരിക്കുന്നത് ആകയാല്‍, ഔദാര്യ സ്നേഹത്തില്‍ നിന്ന് കൂട്ടായ്മയും ഏകതയും ഉണ്ടാകുന്നു എന്നത ്"ഐക്യം" എന്ന് പകരമായി ഉപയോഗിക്കാവുന്നതാകുന്നു.

ഇപ്രകാരം ഹിതകരമായി സൂചകക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് വായനക്കാര്‍ക്ക് അമിതമായി അനുഭവപ്പെട്ടേക്കാമെങ്കിലും ലാറ്റിന്‍ ഭാഷയിലുള്ള മൂലകൃതിയില്‍ ഉപയോഗിച്ചിട്ടുള്ള പദങ്ങളുടെ അടിസ്ഥാനത്തിലുള്ള സൂചകക്രമീകരണമാണ് ഇംഗ്ലീഷ് ഭാഷയിലെ വിവര്‍ത്തനത്തില്‍ ഉപയോഗിച്ചിട്ടുള്ള വിഭിന്ന അര്‍ത്ഥപ്രയോഗങ്ങളെക്കാള്‍ അടിസ്ഥാനപരമായി സൗകര്യപ്രദവും സ്വീകാര്യമായുള്ളത്. അതുമാത്രവുമല്ല പ്രധാന തലക്കെട്ടിന്‍റെ പര്യായങ്ങള്‍ ആയുള്ള വിഷയങ്ങളുടെ പരാമര്‍ശങ്ങള്‍ നല്‍കപ്പെടുന്നതിനാല്‍ ആ സമ്പ്രദായത്തിലുള്ള കുറവുകള്‍ പരമാവധി ദൂരീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ, ഔദാര്യസ്നേഹത്തില്‍ നിന്നുണ്ടാകുന്ന ഏകതയെ സംബന്ധിച്ച് ഒരു അനുവാചകന് പരാമര്‍ശം ആവസ്യമാണെങ്കില്‍ അയാള്‍ ആദ്യമായി ഏകത എന്ന തലക്കെട്ടില്‍ നോക്കി ഉപവിഭാഗങ്ങള്‍ കണ്ടെത്തണം.അവിടെ "ഐക്യം" എന്ന വിഷയം കൂടി നോക്കുവാനുള്ള സൂചന ലഭിക്കുന്നതാണ്. ഈ സൂചകക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന ഉപവിഭാഗ പരാമര്‍ശങ്ങള്‍ അപ്രകാരം വളരെ പ്രയോജനകരവും, പ്രാധാന്യം ഉള്ളവയും ആകുന്നു.

ജീന്‍റെേെ ഇീിരീൃറമിരല വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, ഈ സമാഹരണം പോട്ടിന്‍റെ കണ്‍ കോര്‍ഡന്‍സില്‍ നിന്ന് വസ്തു നിഷ്ടമായും വ്യത്യസ്തത പുലര്‍ത്തുന്നതാകുന്നു. പോട്ടിന്‍റെ കണ്‍കോര്‍ഡന്‍സിന്‍റെ ആമുഖ പ്രസ്താവനയില്‍ ഇപ്രകാരം പറയുന്നു ഈ കണ്‍കോര്‍ഡന്‍സ് പൂര്‍ണ്ണമായുള്ളതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. അതായത് ഇത് ഒരു തെരഞ്ഞെടുക്കല്‍ മാത്രമേ ആകുന്നുള്ളു. ഓരോ പദത്തെയും വിലയിരുത്തിയിട്ടുണ്ട്. ഇത് അനിവാര്യമായിരുന്നു. അല്ലെങ്കില്‍ ഈ കണ്‍കോര്‍ഡന്‍സിന് കുറഞ്ഞത് നാല്‍പത് വാല്യങ്ങള്‍ എങ്കിലും വേണ്ടി വരുമായിരുന്നു" പോട്സസ്1888-1902, കത. ഈ സൂചകക്കുറിപ്പ് വളരെ സൂക്ഷമമായി തെരെഞ്ഞെടുത്ത് തയ്യാറാക്കിയതാകുന്നു. പോട്ടറുടെ കണ്‍കോര്‍ഡന്‍സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സൂചകങ്ങളെ സുസൂക്ഷ്മം പരിശോധിച്ച് ഉള്‍പ്പെടുത്താവുന്നവയെല്ലാം ഈ സൂചകക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാം തെരഞ്ഞെടുത്തിട്ടില്ല താനും. പോട്ട് അവതരിപ്പിച്ചിട്ടുള്ളതും ഓരോ പദത്തിനുവേണ്ടിയും ക്രമീകരിച്ചിട്ടുള്ളതുമായ കണ്‍കോര്‍ഡന്‍സ് സാധാരണ അനുവാചകന്‍റെ അന്വേഷണങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും തികച്ചും ആവശ്യമുള്ളവ അല്ലതന്നെ. മറിച്ച്, പോട്ടിന്‍റെ കണ്‍കോര്‍ഡന്‍സില്‍ കൊടുത്തിട്ടില്ലാത്ത പല ആവശ്യകാര്യങ്ങളും ഈ സൂചകക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇപ്രകാരമുള്ള ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും വിഷയാടിസ്ഥാനത്തിലുള്ളതും, അപര്യാപ്തവും ആണെന്ന് വ്യക്തമാകുന്നുവല്ലൊ. എങ്കിലും, ഇതു കഴിയുന്നത്ര എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നവ തന്നെയാണ്. അനുവാചകര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളുടെ അനുബന്ധപ്പട്ടിക തൃപ്തികരമാം വിധം ഇതില്‍ നല്‍കിയിട്ടുണ്ട്.

ഈ സൂചകക്കുറിപ്പില്‍ കൊടുത്തിരിക്കുന്ന ബന്ധാനുബന്ധ സൂചക നമ്പരുകള്‍ സ്വര്‍ഗ്ഗീയ രഹസ്യങ്ങളില്‍ കൊടുത്തിട്ടുള്ള ഖണ്ഡികാ നമ്പര്‍ പ്രകാരം ഉള്ളവയാണ്. ഉപ ഖണ്ഡികകളുടെ നമ്പരുകള്‍ വിസര്‍ഗ്ഗ ചിഹ്നത്തോടുകൂടി നല്‍കിയിട്ടുണ്ട്.

ജിവചരിത്രപരമായ കുറിപ്പുകള്‍

ഇമ്മാനുവല്‍ സ്വീഡന്‍ബര്‍ഗ്1688-1772. അഥവാ ഇമ്മാനുവല്‍ സ്വീഡന്‍ബര്‍ഗ് സ്വെഡ്ബെര്‍ഗ്.1688 ജനുവരി 29-ാം തീയതി ജൂലിയന്‍ കലണ്ടര്‍. സ്വീഡനിലെ, സ്റ്റോക്ക് ഹോമില്‍ ഭൂജാതനായി. അദ്ദേഹം ജെസ്പര്‍ സ്വീഡന്‍ ബെര്‍ഗിന്‍റെയും,1653-1735. സാറാബെഹമിന്‍റെയും ഒമ്പത് സന്താനങ്ങളില്‍ മൂന്നാമനായി ജനിച്ചു. എട്ടാമത്തെ വയസ്സില്‍ തന്‍റെ മാതാവിനെ നഷ്ടമായി. അതിനും പത്തുദിവസങ്ങള്‍ക്കുശേഷം ആ സമയത്ത് ജീവനോടെയുണ്ടായിരുന്ന തന്‍റെ മൂത്ത സഹോദരനും മരിച്ചതോടെ തന്‍റെ ഭവനത്തിലെ ജീവിച്ചിരുന്ന മൂത്തമകന്‍ ആയിത്തീര്‍ന്നു.1697-ല്‍ സാറാ ബെര്‍ഗിയായെ1666-1720. വിവാഹം ചെയ്തു. അവര്‍ക്ക് എഡ്വേര്‍ഡിനോട് വലിയവാത്സല്യം ഉണ്ടായിരുന്നു. അവര്‍ എഡ്വേര്‍ഡിന് വിപ്ലവമായൊരു മാതൃസ്വത്ത് നല്‍കിയിരുന്നു. ലൂക്കെറെന്‍ സഭയുടെ ഒരു പുരോഹിതനായിരുന്ന ജെസ്പെര്‍ സ്വീഡന്‍ബെര്‍ഗ് പില്‍ക്കാലത്ത് ആ സഭയുടെ സമാരാദ്ധ്യനും വിവാദമുഖ്യനുമായ ബിഷപ്പ് ആയിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ ഭദ്രാസനത്തിന് അധീനതയില്‍ ആയിരുന്നു പെന്‍സില്‍ വാനിയായിലെയും ഇംഗ്ലണ്ടില്‍ ലണ്ടനിലെയും ലൂഥറന്‍ സഭാവിഭാഗങ്ങള്‍:

1699-1709-ല്‍ ഉപ്പസാല യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം ചെയ്തതിനുശേഷം ഇമ്മാനുവല്‍ ഇംഗ്ലണ്ട്, ഹോളണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി1710-1715. എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി, പശ്ചിമയൂറോപ്പിലെ പ്രമുഖരും, നേതാക്കളുമായ ശാസ്ത്രജ്ഞډാരോടൊത്ത് പഠിക്കുകയും ഗവേഷമപ്രവൃത്തികളില്‍ ഏര്‍പ്പെടുകും ചെയ്തു. തിരികെ എത്തിയതിനുശേഷം അദ്ദേഹം സ്വീഡനിലെ അതിപ്രഗത്ഭനായ ശാസ്ത്രിയ കണ്ടുപിടുത്തക്കാരന്‍ ക്രിസ്തഫര്‍ പോള്‍ഹെം1661-1751. എന്ന സാസ്ത്രജ്ഞന്‍റെ അധീനതയില്‍ ഒരു എഞ്ചിനീയര്‍ ആയിസേവനം ചെയ്തു. ആ കാലയളവില്‍ അദ്ദേഹം സ്വീഡനിലെ രാജാവ് ചാറത്സ് ഢകക -ാമത്തെ പ്രീതി അര്‍ജ്ജിക്കുകയും, അദ്ദേഹം സ്വീഡന്‍ ബര്‍ഗിനെ സ്വീഡനിലെ ഖനനവ്യവസായത്തിന്‍റെ മേല്‍നോട്ട ഉദ്യോഗസ്ഥനായി വലിയൊരു ശമ്പളം നല്‍കി നിയമിതനാക്കുകയും ചെയ്തു. അപ്രകാരം ഉദ്യോഗത്തില്‍ ആയിരന്നെങ്കിലും സ്വീഡന്‍ ബര്‍ഗ്ഗ് ഒരിക്കലും വിവാഹം ചെയ്യകയുണ്ടായില്ല.

ചാറത്സം ഢകകമന്‍ രാജാവിന്‍റെ നിര്യാണശേഷം ഉള്‍റിക്കാ എലിയോ നോറാ രാജ്ഞി1688-1741. ഇമ്മാനുവേലിന് പ്രഭുപട്ടം നല്‍കി ആദരിച്ചു. അദ്ദേഹത്തിന്‍റെ പേരിന്‍റെ അവസാനഭാഗം സ്വീഡന്‍ബെര്‍ഗ് അഥവാ സ്വേഡന്‍ബര്‍ഗ്. എന്ന് വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഈ പരിഷ്ക്കരണത്തോടെ അദ്ദേഹത്തിന് സ്വീഡനിലെ പ്രഭു സഭയില്‍ സ്ഥാനവും പദവിയും നല്‍കപ്പെടുകയുണ്ടായി. അനന്തരം അദ്ദേഹം ജീവപര്യന്തം സ്വീഡീഷ് ഗവണ്‍മെന്‍റില്‍ സജീവപങ്കാളി ആയി ശോഭിക്കുകയും ചെയ്തു.

സ്വീഡനിലെ റോയല്‍ അക്കാഡനി ഓഫ് സയന്‍സ് അംഗം ആയിരിക്കെ അദ്ദേഹം ഗവേഷണ പഠനങ്ങളില്‍ സമ്പൂര്‍ണ്ണമായി ശ്രദ്ധകേന്ദ്രീകരിച്ച് നിരീക്ഷണ പഠനങ്ങലില്‍ വ്യാപൃതനാകുകയും, തډൂലം നിരവധി പ്രസിദ്ധീകരണങ്ങള്‍ ചെയ്യുകയും മൂന്നുവാല്യങ്ങളുള്ള ഒരു ഗ്രന്ഥസമാഹാരം പ്രകൃതിശാസ്ത്ര തത്വശാസ്ത്രത്തെക്കുറിച്ചും, മെറ്റാലര്‍ജിയെക്കുറിച്ചും രചിക്കുകയും ചെയ്തു.1734. അതിന്‍റെ ഫലമായി അദ്ദേഹത്തിന് യൂറോപ്പില്‍ ഉടനീളം ശാസ്ത്രജ്ഞനെന്നുള്ള ബഹുമതി ലഭ്യമാകുകുയം ചെയ്തു. അനന്തരം1734നുശേഷം അദ്ദേഹത്തിന്‍റെ വേഷണപഠനങ്ങള്‍ ശരീരശാസ്ത്രത്തിലേക്ക് വ്യതിയാനം ചെയ്യുകയും ആത്മാവും ശരീരവും തമ്മിലുല്ള പരസ്പര ബന്ധത്തെയും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് നിരവധി ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തു. മനുഷ്യശരീരശാസ്ത്രത്തിന് വിലയേറിയ വിജ്ഞാനസംഭാവനകള്‍ നല്‍കുകയും ചെയ്തു.

1743 മുതല്‍1745 വരെ അദ്ദേഹം ഒരു മാനസാവസ്ഥാന്തരത്തില്‍ ആയിരുന്നു. തത്ഫലമായി അദ്ദേഹത്തിന്‍റെ ശ്രദ്ധാകേന്ദ്രം ശാസ്ത്രത്തില്‍ നിന്ന് ദൈവീകശാസ്ത്രത്തില്‍ ആയിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ ശിഷ്ടായുസ്സ് സമസ്തവും അദ്ദേഹം നിര്‍വ്വഹിച്ചത് യേശുക്രിസ്തു അദ്ദേഹത്തിന് പ്രത്യക്ഷനാകുകയും, വിളിക്കുകയും, പുതിയൊരു ദൗത്യം ഭരമേല്‍പ്പിക്കുകയും ചെയ്തുകൊണ്ട് സ്വന്തം ജ്ഞാനാവബോധം സ്ഥായിയായും സ്ഥിരമായും ഭൗമീക ജീവിതത്തെയും വരുവാനുള്ള ജീവിതത്തെയും കുറിച്ചുള്ള ഒരു ദ്വന്ദമാനസീകബോധമായി പരിണമിക്കുകയും ചെയ്ത ഒരു ഉല്‍ക്കര്‍ഷാവസ്ഥയിലായിരുന്നു.

അദ്ദേഹത്തിന്‍റെ ജീവിതകാലത്തിന്‍റെ അവസാന ദശകങ്ങള്‍ അദ്ദേഹം തിരുവചനപഠനത്തിനും, വേദപുസ്തകാടിസ്ഥാനത്തിലുള്ള പതിനെട്ട് ഗ്രന്ഥങ്ങള്‍ ദൈവശാസ്ത്രസംബന്ധിയായി പ്രസിദ്ധീകരിക്കുന്നതിനും ആയി വിനിയോഗിക്കുകയുണ്ടായി. അവയില്‍ തിരുവചനാടിസ്ഥാനത്തിലുള്ള യുക്തി വിചാരത്തെയും സ്വന്തം ആത്മീകാനുഭവങ്ങളെ പരാമര്‍ശവിഷയങ്ങള്‍ ആക്കിയിട്ടുണ്ട് ഈ ഗ്രന്ഥങ്ങള്‍. ക്രൈസ്തവ ദൈവശാസ്ത്രത്തെ അതുല്യവും നിസീമവും ആയ ദൈവീകസ്വഭാവത്തെയും, ആത്മീകലോകത്തെയും, വേദപുസ്തകത്തെയും, മനുഷ്യമനസ്സിനെയും, രക്ഷയുടെ മാര്‍ഗ്ഗത്തെയും, നവീനവും അസാധാരണവുമായ വീക്ഷണകോണിലൂടെ വിചിന്തനം ചെയ്ത് വിശദമാക്കിയിരിക്കുന്നു.

സ്വീഡന്‍ബൊര്‍ഗ്1772 മാര്‍ച്ച് 19-ാം തീയതി എണ്‍പത്തിനാലാം വയസ്സില്‍, ലണ്ടനില്‍ നിര്യാതനായി.

/ 10837