വിശ്വാസത്തിന്റെ ഉപദേശം #1

വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

ഈ ഭാഗം പഠിക്കുക

  
/ 72  
  

1. അവബോധത്തിനു തെളിവില്ലാത്തതും സഭ പഠിപ്പിക്കുന്നതു കൊണ്ടും ഒരു കാര്യം അങ്ങനെ തന്നെയാണെന്നുമുള്ളതായ മാനസീക അനുമാനമെന്നതിനേക്കാള്‍ മറ്റൊന്നും അല്ല എന്നതാണു വിശ്വാസമെന്ന തിനാല്‍ വര്‍ത്തമാനകാലത്തു മനസ്സിലാക്കി വെച്ചിരിക്കുന്നതു അതുകൊണ്ടാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. വിശ്വസിക്കുവിന്‍, സംശയിക്കരുത് എന്ന് എനിക്ക് അതു മനസ്സിലാകുന്നില്ല എന്ന് നിങ്ങള്‍ പ്രതികരിച്ചാല്‍ പൊടുന്നനെ നിങ്ങള്‍ക്ക് കിട്ടുന്ന മറുപടി: അതു കൊണ്ടാണ്, അത് വിശ്വസിക്കണമെന്ന് നിങ്ങളോട് പറയുന്നത്. എന്നായിരിക്കും. വര്‍ത്തമാന കാലത്തെ വിശ്വാസം എന്നു പറയുന്നത് അജ്ഞാതമായൊരു കാര്യത്തെ വിശ്വസിക്കുക എന്നാണ്. അങ്ങനെ അതിനെ അന്ധമായ വിശ്വാസം എന്നു വിളിക്കാം. അതുപോലെ തന്നെ അത് ഒരാള്‍ പറഞ്ഞു കൊടുത്തിട്ട് മറ്റ് ആളുകളിലേക്ക് പകരപ്പെടുന്ന സംഗതി ആകയാല്‍ അതിനെ ചരിത്രപരമായ വിശ്വാസം എന്ന് വിളിക്കുന്നു. ചുവടേ ചേര്‍ത്തിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഇത് ആത്മീകമായ വിശ്വാസം അല്ലെന്ന് കാണാവുന്നതാകുന്നു.

  
/ 72