ജീവിതത്തിന്റെ ഉപദേശം #0

വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

ഈ ഭാഗം പഠിക്കുക

/ 114  
  

നവയെരുശലേമിനു വേണ്ടിയുള്ള ജീവന്റെ ഉപദേശം പത്തുകൽപനകളുടെ പ്രമാണങ്ങളിന്മേൽ അടിസ്ഥാനപെടുത്തിയിട്ടുള്ളതാണ്

സ്വീഡൻബോർഗ്

(ആദ്യ പ്രസിദ്ധീകരണം 1763)

പരിഭാഷകന്റെ ഉള്ളടക്കങ്ങളുടെ പട്ടിക:

- എല്ല മതങ്ങള്‍ക്കും ജീവിതത്തോട് ബന്ധമുണ്ടൂ, മതജീവിതം സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ളതാണൂ, 1

- നന്മയായത് ഒരുവനും അവനിൽ നിന്ന് തന്നെ ചെയ്യുവാൻ കഴിയുന്നതല്ല, 9

- ഒരു വ്യക്തിയെന്ന നിലയിൽ പാപങ്ങളാകുന്ന തിന്മകളിൽ നിന്ന് വിട്ടുനിൽക്കുന്നത്രത്തോളം അവൻ നന്മ ചെയ്യുന്നു, അത് തന്നിൽ നിന്നല്ല, പിന്നെയോ കർത്താവിൽ നിന്നാണ്, 18

1. തിന്മകളെ പാപങ്ങളായി വര്‍ജ്ജീക്കുന്നതിനു മുന്‍പ് അവന്‍ ഇച്ഛിക്കുകയും ചെയ്യുകയും ചെയ്യുന്ന നന്‍മകള്‍ നന്‍മയല്ല, 24

2. ഒരു മനുഷ്യന്‍ ഭക്തിയുള്ള കാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയും തിന്മകളെ പാപമായി വര്‍ജ്ജിക്കാ തിരിക്കുകയും ചെയ്താല്‍ അയാള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായി ഭക്തിയുടെ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭക്തിയുള്ള കാര്യങ്ങള്‍ അല്ല, 25

3. ഒരു മനുഷ്യന് വളരെ അറിവും ജ്ഞാനവും ഉണ്ടെങ്കിലും അയാള്‍ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കുന്നില്ലെങ്കില്‍ അയാള്‍ ഒരിക്കലും ജ്ഞാനി അല്ല, 27

- ഒരുവന്‍ എത്രമാത്രം, തിന്മകളെ പാപങ്ങള്‍ ആയി വര്‍ജ്ജിക്കുമോ അത്രമാത്രം അയാള്‍ സത്യത്തെ സ്നേഹിക്കുന്നു, 32

- ഒരുവന്‍ എത്രത്തോളം തിന്മകളെ പാപങ്ങളയി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന് വിശ്വാസവും അതേ സമയം അവന്‍ ആത്മീയനുമാണ്, 42

- എന്തെല്ലാം തിന്മകളാണ് പാപങ്ങളായി പത്തുകല്പനകള്‍ നമ്മോട് പറയുന്നത്., 53

- എല്ലാവിധത്തിലുമുള്ള കുലപാതകവും വ്യഭിചാരവും, മോഷണവും, കള്ളസാക്ഷ്യവും അവയോടുകൂടെയുള്ള ആസക്തികളായ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കേണ്ടിയിരിക്കുന്നു, 62

- എത്രത്തോളം ഒരുവന്‍ എല്ലാവിധ കുലപാതകങ്ങളെയും പാപങ്ങളായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അയാള്‍ക്ക് അയല്‍ക്കാരനോട് സ്നേഹം ഉണ്ട്, 67

- ഒരുവന്‍ എത്രമാത്രം സകലവിധ വ്യഭിചാരങ്ങളെയും പാപമായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന്‍ പവിത്രതയെ സ്നേഹിക്കുന്നു, 74

- ഒരുവന്‍ എത്രത്തോളം എല്ലാ വിധത്തിലുമുള്ള മോഷണങ്ങളെ പാപങ്ങളായി വര്‍ജ്ജിക്കുന്നുവോ അത്രത്തോളം അവന്‍ സത്യസന്ധതയെ സ്നേഹിക്കുന്നു, 80

- സകലവിധ കള്ളസാക്ഷ്യങ്ങളെയും ഒരുവന്‍ പാപമായി വര്‍ജ്ജിക്കുന്ന തിനനുസരിച്ച് അയാള്‍ സത്യത്തെ സ്നേഹിക്കുന്നു, 87

- തിന്മകളോടുള്ള പോരാട്ടത്തോടെയല്ലാതെ യാതൊരാള്‍ക്കും തിന്മകളെ ആന്തരീകമായി വെറുപ്പോടെ ദൂരികരിക്കുന്നതിനും, തിന്മകളെ പാപമായി വര്‍ജ്ജിക്കുന്നതിനും സാദ്ധ്യമല്ല, 92

- മനുഷ്യന്‍ തിന്മകളെ പാപങ്ങളായി വര്‍ജ്ജിക്കണം. തിന്മകളോട് സ്വയമായി പോരാടുകയും വേണം, 101

- തിന്മകള്‍ പാപങ്ങള്‍ ആണെന്നുള്ളതിനെക്കാള്‍ മറ്റേതെങ്കിലും കാരണം കൊണ്ട് ഒരുവന്‍ വര്‍ജ്ജിക്കുന്നതായാല്‍ അയാള്‍ അവയെ യഥാര്‍ത്ഥത്തില്‍ തിന്മകള്‍ വര്‍ജ്ജിക്കുന്നില്ല. പ്രസ്തുത ലോകത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടാതെ തടയുക മാത്രമാണ് ചെയ്യുന്നത്, 108

എല്ല മതങ്ങള്‍ക്കും ജീവിതത്തോട് ബന്ധമുണ്ടൂ,

മതജീവിതം സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ളതാണൂ.

/ 114