കർത്താവിന്റെ ഉപദേശം #2

വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

ഈ ഭാഗം പഠിക്കുക

  
/ 65  
  

2. ദൂതര്‍ക്കുള്ള എല്ലാ ജ്ഞാനവും മനുഷ്യര്‍ക്കുള്ള അവരുടെ എല്ലാ ആത്മീയബൗദ്ധീകതയും ദിവ്യസത്യമായ വചനത്തില്‍ നിന്നു തന്നെയാണെന്ന യഥാര്‍ത്ഥ്യത്തില്‍ നിന്ന് തെളിയിക്കുന്നത് മോശ, പ്രവാചകര്‍, സുവിശേഷകര്‍ മുഖാന്തരം വെളിപ്പാട്പ്പെടുത്തിയ അതേ വചനം തന്നെയാണ് ഇവിടെ വചനമെന്ന് വിശേഷിപ്പിച്ച് അര്‍ത്ഥമാക്കിയിട്ടുള്ളതു. ഈ ലോകത്തിലുള്ള ആളുകളോടൊപ്പം ഉള്ള വചനം തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ ദൂതര്‍ക്കൊപ്പമുള്ളത്. എന്നാല്‍ അത് ലോകത്തിലുള്ളവര്‍ക്ക് പ്രാകൃതികവും സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് ആത്മീയവുമാണ്. കൂടാതെ വചനം ദിവ്യസത്യമായിരിക്കുന്നതിനാല്‍ ഇതു ദിവ്യവ്യവഹാരവും കൂടിയാണ്. കര്‍ത്താവിങ്കല്‍ നിന്നു മാത്രമല്ല പിന്നേയോ അതു കര്‍ത്താവും ആണ്. കര്‍ത്താവു ഈ വചനത്തേ പോലെയാണു, ആയതു കൊണ്ട് വചനത്തിന്‍റെ വിവരണങ്ങളിലും പൊതുവില്‍ എല്ലാ കാര്യങ്ങളിലും കര്‍ത്താവിനെ സമ്പന്ധിച്ചു എഴുതപ്പെട്ടിരിക്കുന്നു, യെശയ്യാവ് മുതല്‍ മലാഖിവരേയും കര്‍ത്താവിനെതിരായോ വൈരുദ്ധ്യാര്‍ത്ഥത്തിലോ കര്‍ത്താവിനെ കുറിച്ചു ഒന്നും തന്നെ ഇല്ല.

ഒരുവന്‍ വചനത്തെ ചിന്തിച്ച് അറിവുണ്ടാകുന്ന പക്ഷം വചനത്തിനൂ പ്രാകൃതിക അര്‍ത്ഥം മാത്രമല്ല പിന്നെയോ ആത്മീയ അര്‍ത്ഥവും ഉള്ളടങ്ങുന്നതാണെന്ന് വിശേഷിച്ചറിയുമെങ്കില്‍ വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും ഈ അര്‍ത്ഥത്തില്‍ കര്‍ത്താവിന്‍റെ ഏതോ കാര്യങ്ങളെ കുറിക്കുന്നതോ അവനില്‍ നിന്നുള്ള സഭയുടേയും സ്വര്‍ഗ്ഗത്തിന്‍റേയും ഇടയില്‍ നിന്നും ഉത്ഭവിക്കുന്നതായ കാര്യങ്ങളല്ലാതെ അവക്കെതിരായ കാര്യങ്ങള്‍ ഒന്നും തന്നെ ആരും ഇതുവരെ കണ്ടിട്ടില്ല. കര്‍ത്താവിനെ പൊതുവായും വിശേഷിച്ചും പ്രതിപാദിക്കുന്ന എല്ലാ വചനങ്ങളും ദിവ്യസത്യ മായിരിക്കുന്നു, അതു കര്‍ത്താവാണ്. വചനം ജഢമായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ മഹത്വം കണ്ടു എന്നു പറഞ്ഞിരിക്കുന്നതിന്‍റേയും വെളിപ്പാട്ച്ചത്തിന്‍റെ മക്കള്‍ ആകേണ്ടതിനൂ വെളിച്ചം ഉള്ളപ്പോള്‍ വെളിച്ചത്തിൽ വിശ്വസിപ്പിന്‍... എന്നില്‍ വിശ്വസിക്കുന്നവന്‍ ഇരുളില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ ലോകത്തില്‍ വെളിച്ചമായി വന്നിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിന്‍റേയും കാരണമെന്തെന്ന് ഇതു തെളിയിക്കുന്നു. ദിവ്യസത്യമാണ് വെളിച്ചം അങ്ങനതന്നെയാണ് വചനവും. വചനം വായിച്ചിട്ട് പ്രകാശിതരാവുന്ന ഏതൊരുവനും ഈ നാള്‍വരേയും കര്‍ത്തവിനെ സമീപിക്കയും അവനോട് മാത്രം പ്രര്‍ത്ഥിക്കയും ചെയ്യുന്നത് ഈ കാരണം കൊണ്ടാണ്.

  
/ 65