From Swedenborg's Works

 

അന്ത്യനായവിധി (തുടർച്ച) #1

Study this Passage

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

From Swedenborg's Works

 

അന്ത്യന്യായവിധി #24

Study this Passage

  
/ 74  
  

24. സൃഷ്ടിയുടെ ആരഭം മുതല്‍ ജനിച്ചവരും, അന്നുമുതല്‍ മരിച്ച എല്ലാവരും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആണ് എന്ന് ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളതും കാണിച്ചിട്ടുള്ളതും ആയ പ്രബന്ധത്തില്‍ വിശേഷിച്ച് മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുമാണ് സ്വര്‍ഗ്ഗവും നരകവും എന്നതാണ്. വിശദീകരണം കൂടാതെ തന്നെ ഇത് വ്യക്തമാണ്. അന്ത്യന്യായവിധി നാളുകള്‍ക്ക് മുമ്പായി, സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ മനുഷ്യര്‍ വരുന്നില്ലെന്നും, ആത്മാക്കള്‍ അവരുടെ ശരീരങ്ങളിലേക്ക് മടങ്ങുമ്പോള്‍ അങ്ങനെ അവരുടെ ശരീരത്തിന്‍റെ തന്നെയായ കാര്യങ്ങള്‍ ആസ്വദിക്കുകയുള്ളൂ എന്നാണ് ഇതുവരെയുള്ള സാധാരണ വിശ്വാസം. മനുഷ്യന്‍റെ അന്തര്‍തലങ്ങളെ അന്വേഷിച്ചിട്ടുള്ളവരായ ബുദ്ധിമാന്മാരാല്‍ സാധാരണക്കാരനെ ഈ വിശ്വാസത്തിലേക്ക് നടത്തിയിട്ടുണ്ട്. കാരണം ഇവര്‍ ആത്മീക മനുഷ്യനെക്കുറിച്ചോ ആത്മീക ലോകമെന്തെന്നോ ചിന്തിച്ചിട്ടുണ്ടാവില്ല, മറിച്ച് കേവലം ഭൗതിക പ്രാപഞ്ചീക ലോകത്തെ കുറിച്ച് മാത്രമാണ് അവര്‍ക്കുള്ളതായ ചിന്ത. ഓരോ സ്വാഭാവിക മനുഷ്യനിലും കുടികൊണ്ടിരിക്കുന്ന ആത്മീകന്‍ മനുഷ്യരൂപത്തിലാണെന്നുള്ളതും ഇക്കൂട്ടര്‍ അറിയുന്നില്ല. തന്നിമിത്തം പ്രാകൃതിക മനുഷ്യന്‍ ആണ് അവന്‍റെ ആത്മീക മനുഷ്യനില്‍ നിന്നും അവന്‍റെ സ്വന്തം മനുഷ്യരൂപത്തെ സ്വീകരിക്കുന്നു എന്നുള്ളത് ഇവരുടെ മനസ്സിലേക്ക് പ്രവേശക്കുന്നില്ല. ഒരുപക്ഷെ അവരുടെ ഭൗതിക മനുഷ്യനിലെ എല്ലാ ഭാഗങ്ങളേയും ഇഛയാല്‍ ചലിപ്പിക്കുന്നത് ആത്മീക മനുഷ്യനാണെന്നത് അവര്‍ കണ്ടിരുന്നാല്‍ പോലും.

[2] ആത്മീക മനുഷ്യനാണ് ചിന്തിക്കുന്നതും ഇഛിക്കുന്നതും, എന്നാല്‍ പ്രാകൃതിക മനുഷ്യനല്ലതാനും. ചിന്തയും ഇഛയും തന്നെ പ്രാകൃത മനുഷ്യന്‍റേതാണെല്ലാമെങ്കിലും പ്രാകൃതമനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് എല്ലാം തന്നെ ആത്മീക മനുഷ്യന്‍ ഇഛിക്കുന്നതുപോലെയും, ആത്മീക മനുഷ്യന്‍ ചിന്തിക്കുന്നതാണ് പ്രാകൃതിക മനുഷ്യന്‍ സംസാരിക്കുന്നതും. അത് തീര്‍ത്തും അങ്ങനെയാണ്, പ്രവൃത്തി ഒന്നുമല്ല പിന്നെയോ ചിന്തയാണ്, സംഭാഷണം ഒന്നുമല്ല പിന്നെയോ ചിന്തയാണ് പ്രധാനം. ചിന്തയും ഇഛയും നിങ്ങള്‍ നീക്കികളയുകയാണെങ്കില്‍ സംസാരവും പ്രവൃത്തിയും തത്ക്ഷണം നിന്നുപോകുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് ആത്മീക മനുഷ്യന്‍ വാസ്തവീകമായ ഒരു മനുഷ്യനാണ്, അവന്‍ മുഴുവനായും പ്രാകൃതമനുഷ്യന്‍റെ ഒരോ ഭാഗങ്ങളിലും അവനാണു. അവരുടെ സ്വരൂപങ്ങള്‍ ഒരേപോലെയാണ്. അത് പ്രാകൃതമനുഷ്യനിലെ എല്ലാ ഘടകങ്ങളിലും തനതായും, അതിലെല്ലാം ആത്മീകജീവന്‍ ക്രിയ ചെയ്തില്ലെങ്കില്‍ അത് മൃതമാകുന്നു. എന്നാല്‍ ആത്മീക മനുഷ്യന്‍ പ്രാകൃതമനുഷ്യനു വെളിപ്പെടുത്തുവാന്‍ കഴിയുന്നതല്ല. തന്നിമിത്തം പ്രാകൃതീകമായതിന് ആത്മീകമായതിനെ കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ആത്മീകതയ്ക്ക് പ്രാകൃതീകതയെ കാണാവുന്നതാണ്, പിന്നീടുള്ളത് ക്രമമനുസരിച്ചുള്ളതും മുമ്പിലത്തേത് അതിന് എതിരായിരിക്കുന്നു. ഈ ഫലങ്ങള്‍ പ്രാകൃതീക ലോകത്തിലേക്കുള്ള ആത്മീക ലോകത്തിന്‍റെ അന്തര്‍പ്രവാഹത്തില്‍ നിന്നും, ആയതിനാല്‍ അത് കാഴ്ചയുടെ ശക്തിയുടേതുമാണ്, കാരണം കാഴ്ചയും അന്തര്‍പ്രവാഹമാണ്, എന്നാല്‍ തിരിച്ചു സംഭവിക്കാന്‍ ഇടയാകുന്നില്ല. മനുഷ്യന്‍റെ ആത്മാവെന്ന് വിളിക്കുന്ന ഈ ആത്മീക മനുഷ്യനാണ് പരിപൂര്‍ണ്ണ മനുഷ്യ ആകൃതിയില്‍ ആത്മീക ലോകത്ത് വെളിപ്പെടുന്നതും മരണാനന്തരം തുടര്‍ന്നും ജീവിക്കുന്നതും.

[3] വിവേകമതികളായവര്‍ ഒന്നുംതന്നെ ആത്മീകലോകത്തെക്കുറിച്ചും ഏതൊന്നും അറിയുന്നില്ല. അതുനിമിത്തമായി മനുഷ്യന്‍റെ ആത്മാവിനെക്കുറിച്ചും ഒന്നും അറിയുന്നില്ല. മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ ഇക്കൂട്ടര്‍, ദേഹി ദേഹത്തിലേക്ക് കൂടിച്ചേരുന്നതുവരേയും വീണ്ടും ഇന്ദ്രിയങ്ങളെ ധരിക്കുന്നതുവരേയും ഒരു മനുഷ്യന്‍ മനുഷ്യനായി ജീവിക്കാന്‍ കഴിയില്ല എന്നാണ് ഇക്കൂട്ടര്‍ ധരിച്ചുവെച്ചിരിക്കുന്നത്. പുഴുക്കളാലും മത്സ്യങ്ങളാലും തിന്നുപോയതും അല്ലെങ്കില്‍ സമൂലം പൊടിയിലേക്ക് അലിഞ്ഞുപോയതുമായ ശരീരങ്ങളെ ദൈവത്തിന്‍റെ സര്‍വ്വശക്തിയാല്‍ വീണ്ടും ശേഖരിച്ച് ദേഹികളിലേക്ക് പുനര്‍യോജിപ്പിക്കുന്നതായ പുനരുത്ഥാനത്തേക്കുറിച്ചു ഒരു അടിസ്ഥാനമില്ലാത്ത ആശയം അതു നിമിത്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. മാത്രവുമല്ല, ലോകത്തിന്‍റെ അന്ത്യം വരേയും ഇതു സംഭവിക്കുന്നില്ലെന്നും ദൃശ്യപ്രപഞ്ചം നശിക്കപ്പെടും എന്നുള്ള ധാരണ സങ്കല്‍പ്പങ്ങള്‍ക്കെതിരാണു മനസ്സിന്‍റെ ഒറ്റനോട്ടത്തില്‍ അസാദ്ധ്യമായ ഒന്നിനെപോലെയും ദൈവീക ചട്ടങ്ങള്‍ക്കു വിരുദ്ധവുമാണ്. അനേകരുടെ വിശ്വാസത്തെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ പോരുന്നതുമായ ഒന്നാകുന്നു ഈ ആശയം. വിവേകത്തോടെ ചിന്തിക്കുന്ന ഏതൊരാള്‍ക്കും അല്പംപോലും ഇങ്ങനെ വിശ്വസിക്കുവാന്‍ കഴിയുന്നതല്ല. അക്കാര്യം അസാധ്യമായതൊന്നിനെപ്പോലെയുള്ളതാണ്. മരണാനന്തരമുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് അവരുടെ വിരോധമനോഭാവത്തെ ഈ ആശയം പിന്താങ്ങുന്നു. മരണാനന്തരം മനുഷ്യന്‍ പൊടുന്നനെ ഒരു സമ്പൂര്‍ണ്ണ മനുഷ്യനെപോലെ ശരീരത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്നുവെന്നുള്ളത് സ്വര്‍ഗ്ഗവും നരകവും എന്ന ഗ്രന്ഥത്തില്‍ പലയിടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുമാണ് സ്വര്‍ഗ്ഗവും നരകവും എന്നുള്ള ഉറപ്പിക്കേണ്ടതിനായിട്ടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. അതിനെ പിന്തുടര്‍ന്നു സൃഷ്ടിയുടെ ആരംഭം മുതല്‍ ജനിച്ചിട്ടുള്ളവരും അതിനെ തുടര്‍ന്ന് മൃതിയടഞ്ഞവരും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആണുള്ളതെന്നുകൂടി ഉറപ്പിക്കേണ്ടതിനായിട്ടുമാണ് ഈ കാര്യങ്ങള്‍ ഊന്നിപറഞ്ഞിട്ടുള്ളത്.

  
/ 74