From Swedenborg's Works

 

അന്ത്യനായവിധി (തുടർച്ച) #1

Study this Passage

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

From Swedenborg's Works

 

അന്ത്യന്യായവിധി #28

Study this Passage

  
/ 74  
  

28. V. അന്ത്യന്യായവിധി എല്ലാവരും ഒത്തുചേരുന്ന ഇടമായ ആത്മീക ലോകത്തിലാണ് ഉണ്ടായിരിക്കേണ്ടത് മറിച്ച് ഈ ഭൂമിയിലല്ല.

മഹിമയില്‍ ദൂതന്മാരോടൊപ്പം ആകാശമേഘങ്ങളില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെടുമെന്നും സൃഷ്ടിയുടെ പ്രാരംഭം മുതല്‍ ഇന്നുവരെ ജീവിച്ചിരുന്ന എല്ലാവരേയും അവരുടെ ആത്മാക്കളെ ശരീരം ധരിപ്പിച്ച് കല്ലറകളില്‍ നിന്നും ഉയര്‍ത്തുമെന്നും, അങ്ങനെ കൂട്ടിചേര്‍ത്തവരെ അന്ത്യന്യായവിധി നടത്തുമെന്നും നന്മ ചെയ്തവരെ നിത്യജീവങ്കലേക്കോ അതല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കോ, തിന്മ ചെയ്തവരെ നിത്യമരണമോ അല്ലെങ്കില്‍ നരകത്തിലേക്കോ അയക്കുമെന്ന് ആണ് അന്ത്യന്യായവിധിയെ സംബന്ധിച്ച് വിശ്വസിച്ചിരിക്കുന്നത്.

[2] വചനത്തിന്‍റെ അക്ഷരീകമായ അര്‍ത്ഥത്തില്‍ നിന്നാണ് ഈ വിശ്വാസം സഭകള്‍ അനുമാനിച്ചെടുത്തിരിക്കുന്നത്. വചനത്തില്‍ പറയപ്പെട്ടിരിക്കുന്ന ഓരോന്നിനും ഒരു ആത്മീയമായ അര്‍ത്ഥം ഉണ്ടെന്നുള്ള കാര്യം മനുഷ്യന്‍ മനസ്സിലാക്കാത്തിടത്തോളം കാലം ഈ വിശ്വാസം നീക്കികളയുവാന്‍ സാധിക്കുന്നതല്ല. ഈ ആത്മീക അര്‍ത്ഥം വചനം തന്നെയാണ്. ഈ അക്ഷരത്തിന്‍റെ അര്‍ത്ഥമാണ് വചനത്തിന്‍റെ അടിത്തറയും ആധാരവുമായിരിക്കുന്നത്. അത്തരത്തിലുള്ള അര്‍ത്ഥം കൂടാതെ ദൈവവചനം വിശ്വാസത്തിന്‍റേയും ജീവിതത്തിന്‍റെയും ഉപദേശത്തിന് വേണ്ടിയും കര്‍ത്താവുമായുള്ള സംയോഗത്തിനുവേണ്ടിയും നിലകൊള്ളുവാന്‍ കഴിയുമായിരുന്നില്ല. വചനത്തിലെ പ്രാകൃതികകാര്യങ്ങളോട് സാദൃശ്യാശയപ്പെടുത്തുന്ന ആത്മീക കാര്യങ്ങളില്‍ പരിചയപ്പെട്ടിട്ടുള്ള ഒരുവനു "കര്‍ത്താവു ആകാശമേഘങ്ങളില്‍ വരും എന്ന ഭാഗം കര്‍ത്താവിന്‍റെ അത്തരത്തിലുള്ള പ്രത്യക്ഷതയെ അര്‍ത്ഥമാക്കുന്നില്ലെന്നും എന്നാല്‍ അവന്‍റെ പ്രത്യക്ഷത വചനത്തില്‍ ആണെന്നും കര്‍ത്താവു ദിവ്യസത്യമാകുന്നതിനാല്‍ അവന്‍ വചനമാകുന്നുവെന്നും അറിയാന്‍ കഴിയുന്നു. അവന്‍ വരുന്നതായ ആകാശമേഘം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വചനത്തിലെ അക്ഷരീക അര്‍ത്ഥത്തെയാണെന്നും, മഹിമ എന്നത് അതിന്‍റെ ആത്മീക അര്‍ത്ഥമാണെന്നും; ദൂതന്മാരെന്നത് അവന്‍ പ്രത്യക്ഷപ്പെടുന്ന സ്വര്‍ഗ്ഗമാണെന്നും, ദിവ്യസത്യത്തെ പരിഗണിക്കുന്നതുപോലെ തന്നെ അവയെല്ലാം കര്‍ത്താവും തന്നെയാകുന്നു. 1 ആയതിനാല്‍ ഈ വാക്കുകളുടെ അര്‍ത്ഥം സുവിദിതമാക്കുന്നത് സഭയുടെ അന്ത്യത്തിങ്കല്‍ വചനത്തിന്‍റെ ആത്മീക അര്‍ത്ഥം കര്‍ത്താവ് തുറക്കുമെന്നും ദിവ്യസത്യം എന്താണോ അത് അപ്പാടെതന്നെ വെളിപ്പെടുത്തുമെന്നതുമാണ് അന്ത്യന്യായവിധി ആസന്നമായിരിക്കുന്നതിന്‍റെ അടയാളം

[3] വചനത്തില്‍ ഓരോ സംഗതികളിലും ആവിഷ്കരണത്തിലും ഒരാത്മീയ അര്‍ത്ഥമുണ്ട്. അവ എന്തെന്നുള്ളത് സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. അതില്‍ ഓരോന്നിലും ഉത്പത്തിയുടേയും പുറപ്പാടിന്‍റേയും ആയ എല്ലാ കാര്യങ്ങളും അതിന്‍റെ അര്‍ത്ഥങ്ങള്‍ക്കനുസരിച്ച് വിവരിച്ചിട്ടുണ്ട്. കൂടാതെ അതില്‍നിന്നും സത്തീകരിച്ചിട്ടുള്ള വേദഭാഗങ്ങളുടെ ഒരു ശേഖരവുമാണ്. വചനത്തേയും അതിന്‍റെ ആത്മീയ അര്‍ത്ഥത്തേയും സംബന്ധിച്ച് വെളിപ്പാടില്‍ പ്രതിപാദിച്ചിട്ടുള്ള വെള്ളക്കുതിര എന്ന ഹ്രസ്വഗ്രന്ഥത്തിലും കാണുന്നതായിരിക്കും.

Footnotes:

1. കർത്താവ് വചനമാണ്, കാരണം അവൻ സ്വർഗത്തിലെ ദൈവിക സത്യമാണ് (2533, 2813, 2859, 2894, 3397, 3712). കർത്താവ് വചനമാണ്, കാരണം വചനം അവനിൽ നിന്ന് വരുന്നു, അവനെക്കുറിച്ചാണ് (2859). ഇത് കർത്താവിനെക്കുറിച്ചല്ലാതെ മറ്റൊന്നുമല്ല, പ്രത്യേകിച്ച് അവന്റെ മനുഷ്യത്വത്തെ മഹത്വപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അതിന്റെ ആന്തരിക അർത്ഥത്തിൽ, കർത്താവ് തന്നെ അതിൽ അടങ്ങിയിരിക്കുന്നു (1873, 9357). കർത്താവിന്റെ വരവ് വചനത്തിലെ അവന്റെ സാന്നിധ്യവും ഇതിന്റെ വെളിപാടുമാണ് (3900, 4060). വചനത്തിലെ ഒരു മേഘം എന്നാൽ വചനത്തിന്റെ അക്ഷരം അല്ലെങ്കിൽ അതിന്റെ അക്ഷരാർത്ഥം (4060, 4391, 5922, 6343, 6752, 8106, 8781, 9430, 10551, 10574). വചനത്തിലെ മഹത്വം അർത്ഥമാക്കുന്നത് സ്വർഗത്തിലും ആത്മീയ അർത്ഥത്തിലും ഉള്ള ദൈവിക സത്യമാണ് (4809, 5922, 8267, 8427, 9429, 10574). വചനത്തിലെ ദൂതന്മാരെ അർത്ഥമാക്കുന്നത് കർത്താവിൽ നിന്ന് വരുന്ന ദൈവിക സത്യങ്ങളെയാണ്, കാരണം ദൂതന്മാർ അവരെ സ്വീകരിക്കുന്ന മാർഗമാണ്, മാത്രമല്ല അവ സ്വയം ഉച്ചരിക്കുന്നില്ല, മറിച്ച് കർത്താവിൽ നിന്നാണ് (1925, 2821, 3039, 4085, 4295, 4402, 6280, 8192, 8301). പിന്നീട് ദൂതന്മാർ ഊതുന്ന കാഹളങ്ങളും കൊമ്പുകളും അർത്ഥമാക്കുന്നത് സ്വർഗത്തിലെ ദൈവിക സത്യങ്ങളും സ്വർഗത്തിൽ നിന്ന് വെളിപ്പെടുന്നതുമാണ് (8823, 8823, 8915).

  
/ 74