From Swedenborg's Works

 

അന്ത്യനായവിധി (തുടർച്ച) #1

Study this Passage

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

From Swedenborg's Works

 

അന്ത്യന്യായവിധി #45

Study this Passage

  
/ 74  
  

45. VIII. അന്ത്യന്യായവിധി സംഭവിക്കപ്പെട്ടു.

അന്ത്യന്യായവിധി സംഭവിക്കുന്നത് ഭൂമിയിലല്ല മറിച്ച് സൃഷ്ടിയുടെ പ്രാരംഭം മുതല്‍ ജീവിച്ചിരുന്ന എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത ആത്മീയ ലോകത്താണ് സംഭവിക്കുന്നതെന്നു മുമ്പു ഒരു ലേഖനത്തില്‍ പ്രസ്താവിച്ചിരുന്നു, അങ്ങനെയായിരിക്കുന്നതിനാല്‍ അന്ത്യന്യായവിധി എപ്പോഴാണ് നിറവേറിയത് എന്നത് ഒരു മനുഷ്യനും അറിയുവാന്‍ കഴിയില്ല. കാരണം, ദൃശ്യമാകുമെന്ന് കരുതുന്ന സ്വര്‍ഗ്ഗത്തിലും ഭൂമിയിലും മനുഷ്യ വംശത്തിലും സംഭവിച്ചേക്കാവുന്ന എല്ലാ സംഗതികളുടെയും മാറ്റത്തോടൊപ്പം അത് ഈ ഭൂമിയിലാണ് സംഭവിക്കുന്നതെന്നാണു എല്ലാവരും പ്രതീക്ഷിക്കുന്നത്. അതു അങ്ങനെയല്ല എന്നിരിക്കെ സഭയിലായിരിക്കുന്ന മനുഷ്യന്‍ അത്തരത്തിലുള്ള വിശ്വാസത്തിന്‍റെ അജ്ഞതയില്‍ ജീവിക്കേണ്ടതാകുന്നു, അന്ത്യന്യായവിധിയേക്കുറിച്ച് ചിന്തിക്കുന്നയാള്‍ അത് എന്നെന്നേക്കുമായി പ്രതീക്ഷിച്ചിരിക്കുകയും വേണം. അതുകൊണ്ട് അവസാനം അതിനേക്കുറിച്ച് വചനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതിനേക്കുറിച്ചുള്ള അവരുടെ വിശ്വാസം നശിച്ചുപോകുന്നു. ഒരുപക്ഷേ, അനേകര്‍ക്ക് വചനത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടേക്കും. അന്ത്യന്യായവിധി ഇപ്പോള്‍തന്നെ നിറവേറ്റപ്പെട്ടിരിക്കുന്നുവെന്നും തിന്മ ചെയ്തവര്‍ നരകത്തിലാക്കപ്പെടുകയും നന്മ ചെയ്തവര്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തെന്നും അങ്ങിനെ എല്ലാ കാര്യങ്ങളും, നന്മയും തിന്മയും അല്ലെങ്കില്‍ സ്വര്‍ഗ്ഗവും നരകവും തമ്മിലുള്ള ആത്മീയ സന്തുലിതാവസ്ഥ ക്രമപ്പെടുത്തി പുനസ്ഥാപിച്ച് നിലനിര്‍ത്തിയെന്നും സ്വന്തം കണ്ണുകള്‍ കൊണ്ട് കാണാന്‍ എനിക്ക് അനുവാദം ലഭിച്ചു. ബാബിലോണ്‍ തകര്‍പ്പെട്ടത് എങ്ങനെയെന്നും ഉഗ്രസര്‍പ്പമെന്നു സൂചിപ്പിക്കപ്പെട്ടത് അഗാധതയിലേക്ക് എറിയപ്പെട്ടത് എങ്ങനെയെന്നും പുതിയ യെരൂശലേം എന്ന് അര്‍ത്ഥമാക്കുന്ന പുതിയ സ്വര്‍ഗ്ഗം രൂപീകൃതമായത് എങ്ങനെയെന്നും സ്വര്‍ഗ്ഗത്തില്‍ പുതിയ സഭ സ്ഥാപിക്കപ്പെട്ടത് എങ്ങനെയെന്നും ഉള്‍പെടെ, ആരംഭം മുതല്‍ അന്ത്യം വരെ അന്ത്യന്യായവിധി എങ്ങിനെയാണ് നിവൃത്തികരിക്കപ്പെട്ടതെന്ന് കാണാന്‍ എനിക്ക് അനുവാദം നല്‍കപ്പെട്ടു. ഈ സംഭവങ്ങളെല്ലാം അവസാനം വരെ സ്വന്തം കണ്ണുകള്‍ കൊണ്ട് ദര്‍ശിക്കാന്‍ നല്‍കപ്പെട്ടത് ഞാന്‍ ഇവയുടെ തെളിവ് വഹിക്കുന്നതിനാണ്. കഴിഞ്ഞ വര്‍ഷത്തിന്‍റെ (1757) ആദ്യഘട്ടത്തില്‍ ഈ അന്ത്യന്യായവിധി ആരംഭിക്കുകയും ആ വര്‍ഷത്തിന്‍റെ അവസാനത്തോടെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്തുr.

  
/ 74