Из произведений Сведенборга

 

അന്ത്യനായവിധി (തുടർച്ച) # 1

Изучить этот эпизод

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

Из произведений Сведенборга

 

അന്ത്യന്യായവിധി # 1

Изучить этот эпизод

/ 74  
  

1. അന്ത്യനായവിധിയുടെ ദിവസത്തെ ലോകത്തിന്‍റെ നാശമെന്നര്‍ത്ഥമാക്കുന്നില്ല.

1. വചനത്തിന്‍റെ ആത്മിക അര്‍ത്ഥത്തെ അറിയാത്തവര്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുമെന്നും അതിന്‍റെ സ്ഥാനത്ത് ദൈവം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുമെന്നും പറഞ്ഞിരിക്കുന്ന കാരണത്താല്‍ അന്ത്യന്യായവിധിയുടെ നാളില്‍ ദൃശ്യലോകത്തിലെ സര്‍വ്വതും നശിപ്പിക്കപ്പെടുമെന്നാണ് ധരിച്ചുവെച്ചിട്ടുള്ളത്. അന്നാളില്‍ എല്ലാവരും തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്നും എഴുന്നേല്‍ക്കുകയും നല്ലവരായവരെ ദുഷ്ടരായവരില്‍ നിന്ന് വേര്‍തിരിക്കയും ചെയ്യുമെന്ന് പറഞ്ഞിരിക്കകൊണ്ട് അപ്രകാരമുള്ള ആശയത്തെകൊണ്ടു അവരുടെ വിശ്വാസം പ്രബലപ്പെട്ടിരിക്കുന്നു. എന്നാല്‍ അപ്രകാരം പറഞ്ഞിരിക്കുന്നത് വചനത്തിന്‍റെ വാക്യാര്‍ത്ഥത്തിലാണ്. കാരണം, വചനത്തിന്‍റെ വാക്യാര്‍ത്ഥം പ്രാകൃതീകമാണു, ദൈവീക ചട്ടത്തിന്‍റെ പരമമായ ഓരോന്നിലും അതിലെ എല്ലാ ഭാഗങ്ങളും ഒരു ആത്മീക അര്‍ത്ഥത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. അക്കാരണത്താല്‍, ക്രൈസ്തവലോകത്തില്‍ ഈ കാര്യം പരമാര്‍ത്ഥമായിരിക്കുന്നതുപോലെ വചനത്തിന്‍റെ അക്ഷരീക അര്‍ത്ഥത്തെ മാത്രം ഗ്രഹിക്കുന്നവര്‍ വ്യത്യസ്ത അഭിപ്രായങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാം. അവിടെ അനവധി വേദ വൈരുദ്ധ്യങ്ങള്‍ അങ്ങനെ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരില്‍ എല്ലാവരും തന്നെ വചനത്തില്‍ നിന്നുമാണ് അത്തരത്തിലുള്ള വേദവൈരുദ്ധ്യങ്ങളില്‍ പ്രബലപ്പെട്ടിട്ടുള്ളത്.

[2] വചനത്തില്‍ മുഴുവനും അതിന്‍റെ എല്ലാ ഭാഗങ്ങളിലും ഒരാത്മീയ അര്‍ത്ഥമുണ്ടെന്നുള്ളതും എന്താണ് ആ ആത്മീയ അര്‍ത്ഥമെന്നും ഇതുവരേയും ആരും അറിയപ്പെട്ടിട്ടില്ല. ആയതിനാല്‍ അന്ത്യന്യായവിധിയെ സംബന്ധിച്ച് ഈ അഭിപ്രായത്തെ ആശ്ലേഷിച്ചിട്ടുള്ളവര്‍ ന്യായവാദങ്ങളില്‍ നിന്നും ഒഴിവാകേണ്ടിയിരിക്കുന്നു. എന്നാല്‍ ഇനിയും അങ്ങനെയുള്ളവര്‍ ഈ ദൃശ്യമായ ആകാശമോ, നിവാസയോഗ്യമായ ഭൂമിയോ നശിക്കുന്നില്ല എന്ന് അറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇവ രണ്ടും നശിച്ചുപോകാതെ ഒരേസ്ഥിതിയില്‍ നിലനില്ക്കും. പുതിയ ആകാശമെന്നും പുതിയ ഭൂമിയെന്നും അര്‍ത്ഥമാക്കുന്നത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള കര്‍ത്താവിന്‍റെ ഒരു പുതിയ സഭയെയാണു. സ്വര്‍ഗ്ഗങ്ങളില്‍ ഒരു പുതിയ സഭയെന്ന് പറയപ്പെട്ടിരിക്കുന്നു, കാരണം ഭൂമിയിലെ പോലെ തന്നെ സ്വര്‍ഗ്ഗങ്ങളിലും ഒരു സഭയുണ്ട്. ഭൂമിയില്‍ വചനമുള്ളതുപോലെ തന്നെ സ്വര്‍ഗ്ഗത്തിലും വചനമുണ്ട്, ഭൂമിയിലേപോലെ തന്നെ അവിടെയും ദിവ്യആരാധനയും, സമാനമായ വചനപ്രഭാഷണങ്ങളുമുണ്ട്. എന്നാല്‍ അവിടെ എല്ലാം അത്യന്തിതകമായി തികഞ്ഞ അവസ്ഥയിലാണെന്നുള്ള വ്യത്യാസം മാത്രം. കാരണം, അവര്‍ പ്രാകൃതിക ലോകത്തിലല്ല, മറിച്ച് ആത്മീയതയിലാണ്. ഇനിമേലില്‍ അവിടെ ആത്മിക മനുഷ്യനാണുള്ളത്, മാത്രവുമല്ല അവര്‍ ലോകത്തിലായിരുന്നപ്പോള്‍ അതേപോലെ പ്രാകൃതരായിട്ടല്ല. അങ്ങനെയാണെന്നുള്ളത് സ്വര്‍ഗ്ഗവും നരകവും എന്ന കൃതിയില്‍ വചനത്താല്‍ മനുഷ്യനോടൊപ്പം സ്വര്‍ഗ്ഗത്തിന്‍റെ സംയോഗത്തേയും (303-310) സ്വര്‍ഗ്ഗത്തിലെ ദിവ്യ ആരാധനയേയും പ്രതിപാദിച്ചിരിക്കുന്ന ഒരു പ്രത്യേക ലേഖനത്തില്‍ കാണാനാവുന്നതാണ് (221-227).

/ 74