Nga veprat e Swedenborg

 

അന്ത്യനായവിധി (തുടർച്ച) #1

Studioni këtë pasazh

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

Nga veprat e Swedenborg

 

അന്ത്യന്യായവിധി #6

Studioni këtë pasazh

  
/ 74  
  

6. II. ഭൂമിയില്‍ ഒരിക്കലും മനുഷ്യന്‍റെ പ്രജനന പ്രക്രിയ അവസാനിക്കുന്നില്ല.

അന്ത്യ ന്യായവിധിയെ സംബന്ധിച്ച ഒരു വിശ്വാസം കടം കൊണ്ടിട്ടുള്ള ആളുകള്‍ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ എല്ലാ സംഗതികളും നശിക്കുമെന്നും അവയുടെ സ്ഥാനത്ത് ഒരു പുതിയ ഭൂമിയും ഉളവായി നിലകൊള്ളുമെന്നും അതുനിമിത്തമായി തലമുറകളും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രജനനവും നിന്നുപോകുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. അപ്പോള്‍ എല്ലാ കാര്യങ്ങളും പൂര്‍ത്തികരിപ്പെടുമെന്നും മനുഷ്യര്‍ മുമ്പുണ്ടായിരുന്ന ഒരു അവസ്ഥയില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അവര്‍ ചിന്തിക്കുന്നു. മുന്നമേയുള്ള ലേഖനത്തില്‍ കാണിച്ചിട്ടുള്ളതുപോലെ ലോകത്തിന്‍റെ സര്‍വ്വനാശത്തെ അന്ത്യന്യായവിധിയുടെ നാളുകളെകൊണ്ട് അത് അര്‍ത്ഥമാക്കുന്നില്ല. അതിനെ തുടര്‍ന്നു മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രജനനം അവസാനിക്കുന്നുവെന്നും അര്‍ത്ഥമാക്കുന്നില്ല.

  
/ 74